തുറയൂർ എഫ്എൽടിസിക്ക്
റെഡ് സ്റ്റാർ ഇരിങ്ങത്തിൻ്റെ കൈതാങ്ങ്


പയ്യോളി: കോവിഡ് രണ്ടാം തരംഗം തീവ്രമാകുന്ന സാഹചര്യത്തിൽ തുറയൂർ പഞ്ചായത്തിലെ എഫ്എൽടിസി സെൻ്ററിലേക്ക് ആവശ്യ സാധനങ്ങൾ സംഭാവന നൽകി മാതൃകയാവുകയാണ് റെഡ്സ്റ്റാർ ഇരിങ്ങത്ത് എന്ന കൂട്ടായ്മ. ഒരു ദിവസം കൊണ്ട് മുപ്പതിനായിരം രൂപ സമാഹരിച്ചാണ് ഇവർ മാതൃകയായത്. എഫ്എൽടിസി യിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും മൂന്നു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ തുകയുമാണ് റെഡ്സ്റ്റാർ ഇരിങ്ങത്ത് പഞ്ചായത്തിന് കൈമാറിയത്.

ഇരിങ്ങത്ത് വെച്ചു നടന്ന പരിപാടിയിൽ ഭക്ഷണത്തിനാവശ്യമായ തുക രൂപേഷ്.സി.ടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ഗിരീക്ഷിന് കൈമാറി. മെഡിക്കൽ ഉപകരണങ്ങൾ സുരേഷ്.എം.ടി, പ്രജീഷ്.എം.ടി, സൂര്യജിത്ത് കാർത്തിക എന്നിവർ നൽകി. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീജ മാവുള്ളാട്ടിലും പങ്കെടുത്തു.