തുറയൂർ ഇരിങ്ങത്ത് ഖാദി വിപണനമേളയ്ക്ക് തുടക്കം; വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം ഗവ.റിബേറ്റ്‌


തുറയൂർ: ഇരിങ്ങത്ത്‌ വനിതാ സഹകരണസംഘം, കണ്ണൂർ സർവോദയ സംഘത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഖാദി വിപണനമേള ഗാന്ധിജിയുടെയും കേളപ്പജിയുടെയും സ്മരണയിൽ ഇരിങ്ങത്ത്, പാക്കനാർപുരം ഗാന്ധിസദനത്തിന് സമീപം ആരംഭിച്ചു. വിവിധതരത്തിലുള്ള ഉൽപ്പന്നങ്ങൾ 30 ശതമാനം ഗവ.റിബേറ്റിൽ ലഭ്യമാണ്.

തുറയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗിരീഷ് ഉദ്‌ഘാടനംചെയ്തു.
സംഘം പ്രസിഡന്റ്‌ ശ്യാമ ഓടയിൽ അധ്യക്ഷയായി. ആദ്യ വിൽപ്പന ഇരിങ്ങത്ത് യുപി സ്കൂൾ പ്രധാനാധ്യാപകൻ കെ പി അബ്ദുറഹ്മാന് നൽകി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീജ മാവുള്ളാട്ടിൽ നിർവഹിച്ചു.

പഞ്ചായത്ത് മെമ്പർ എ കെ കുട്ടികൃഷ്ണൻ, എൻ എൻ ഗീത, കെ എം ആതിരാ പ്രമീഷ്, കെ വി രത്ന, നാഗത്ത് നാരായണൻ, മധു മാവുള്ളാട്ടിൽ, സി കെ ശശി, വള്ളിൽ പ്രഭാകരൻ, സുരേഷ് ഓടയിൽ, എ കെ ധനേഷ് എന്നിവർ സംസാരിച്ചു.