തുറയൂര്‍ പഞ്ചായത്തില്‍ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിക്കാത്തവര്‍ക്കായി നാളെ വാക്‌സിനേഷന്‍ ക്യാമ്പ്


തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ താമസിക്കുന്ന കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിക്കാത്തവര്‍ക്കായി നാളെ (21.09.21, ചൊവ്വ) വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. വാക്‌സിന്‍ ലഭിക്കാത്തവര്‍ക്ക് തുറയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തി കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് സ്വീകരിക്കാവുന്നതാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ രെജിസ്‌ട്രേഷന്‍ ചെയ്ത ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്,റെഫെറന്‍സ് ഐഡി നമ്പര്‍ എന്നിവ നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അറിയിച്ചു.

തുറയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്‌സിന്‍ ഉറപ്പുവരുത്തി പഞ്ചായത്തിനെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നാളെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യ ഡോസ് ലഭിക്കാത്ത, പതിനെട്ട് വയസ്സ് പൂര്‍ത്തിയായ പഞ്ചായത്തിലുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. കൊവിഡ് പോസിറ്റീവായവര്‍ക്ക് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുക.