തുറയൂര്‍ പഞ്ചായത്തില്‍ എല്‍ജെഡിയില്‍ കൂട്ടരാജി; ഗ്രാമപഞ്ചായത്ത് മെമ്പറും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ നൂറോളം പേര്‍ ജനതാദള്‍ എസില്‍ ചേര്‍ന്നു


തുറയൂര്‍: തുറയൂരില്‍ എല്‍ .ജെ.ഡിയില്‍ കൂട്ടരാജി. മുതിര്‍ന്ന നേതാക്കളും പഞ്ചായത്ത് മെമ്പറും ഉള്‍പ്പെടെ നൂറോളം പേര്‍ പാര്‍ട്ടി വിട്ട് ജനതാദള്‍ എസ് ചേര്‍ന്നു.
പേരാമ്പ്ര മണ്ഡലത്തിലെ തുറയൂര്‍ പഞ്ചായത്തില്‍ അന്തരിച്ച യുവജനതാദള്‍ നേതാവ് അജീഷ് കൊടക്കാടിന്റെ പിതാവും മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ മുന്‍കാല പ്രസിഡന്റുമായ കൊടക്കാട് ബാലന്‍ നായര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ന ജിലാ അഷ്‌റഫ്, എല്‍.ജെ.ഡി നേതാവും പയ്യോളി അര്‍ബന്‍ ബേങ്ക് ഡയറക്റ്ററുമായ കൊടക്കാട് ശ്രീനിവാസന്‍ ,എല്‍ വൈജെഡി നേതാവ് ശ്രീജേഷ് ,എല്‍ വൈജെ.ഡി നേതാവ് മുണ്ടാളി പ്രവീണ്‍, വിജേഷ് കൊടക്കാട്, എച്ച് എം എസ് നേതാവായ മുണ്ടംകുന്നുമ്മല്‍ കുഞ്ഞിക്കണാരന്‍, എല്‍ ജെ ഡി പഞ്ചായത്ത് മുന്‍ സിക്രട്ടറി ‘മാവുള്ളാട്ടില്‍ രാമചന്ദ്രന്‍, വള്ളില്‍ മുരളി,അഷ്‌റഫ് കോറോത്ത് ( എക്‌സി.മെമ്പര്‍) തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 30 ഓളം കുടുംബങ്ങളില്‍ നിന്നായി 100 ഓളം പേര്‍ എല്‍ ജെ.ഡിയില്‍ നിന്ന് രാജിവെച്ച് മാതൃ പ്രസ്ഥാനമായ ജനതാദള്‍ എസില്‍ ചേര്‍ന്നത്.

ജനതാദള്‍ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ പാര്‍ട്ടി അംഗത്വം നല്‍കിയും പതാക കൈമാറിയും ഇവരെ സ്വീകരിച്ചു. ചടങ്ങില്‍ ജില്ലാ സിക്രട്ടറി റഷീദ് മുയിപ്പോത്ത്, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് ദിനേശ് കാപ്പുങ്കര, ദേവരാജന്‍ തിക്കോടി എന്നിവര്‍ സംസാരിച്ചു.