തുറയൂര്‍ പഞ്ചായത്തില്‍ എല്‍ ജെ ഡി യില്‍ വീണ്ടും കൂട്ട രാജി; പത്തോളം പേര്‍ രാജിവെച്ച് ജനതാദള്‍ എസില്‍ ചേര്‍ന്നു


തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ എല്‍ ജെ ഡി യില്‍ നിന്നും വീണ്ടും കൂട്ട രാജി. അജീഷ് കൊടക്കാട് സ്മാരക മന്ദിരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോഴത്തെ നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. എച്ച്എംഎസ് ജില്ലാ കമ്മിറ്റി അംഗം ലക്ഷ്മണ്‍ കുറുക്കന്‍ കുന്നുമ്മല്‍, മുന്‍ യുവജനതാദള്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി വിജീഷ് ഈളു വയലില്‍, കരീം പുതുക്കുടി, എല്‍ജെഡി സജീവ പ്രവര്‍ത്തകന്‍ ഷംസീര്‍ പാറപ്പുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പത്തോളം പേര്‍ രാജിവെച്ച് ജനതാദള്‍ എസില്‍ ചേര്‍ന്നത്.

പഞ്ചായത്ത് നേതൃത്വത്തിന്റെ സങ്കുചിത താല്‍പര്യത്തില്‍ പ്രതിഷേധിച്ച് നേരത്തെ തുറയൂരില്‍ നിന്നും നൂറുകണക്കിന് പേര്‍ എല്‍ ജെ ഡി യില്‍ നിന്നും രാജിവെച്ച് ജനതാദള്‍ എസി ല്‍ ചേര്‍ന്നിരുന്നു. ഇനിയും മുതിര്‍ന്ന പ്രവര്‍ത്തകരടക്കം പലരും രാജിവെച്ച് ജനതാദള്‍ എസി ലേയ്ക്ക് ചേരുമെന്നാണ് സൂചന. രാജി വെച്ചവരെ ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ പാര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ചു. ജില്ലാ സെക്രട്ടറി റഷീദ് മുയിപ്പോത്ത്, ദേവരാജ് തിക്കോടി, കൊടക്കാട്ട് ശ്രീനിവാസന്‍, പ്രവീണ്‍ മുണ്ടാളി, വിജീഷ് ഈളു വയലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.