തുറയൂര്‍ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു


തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അധ്യക്ഷനായി. ജില്ലാ കൃഷി ഓഫീസര്‍ ശശി പൊന്നണ്ട പദ്ധതി വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഗോപാലന്‍നായര്‍, എം പി ബാലന്‍, അഷീദ നടുക്കാട്ടില്‍, ശ്രീജ മാവുള്ളാട്ടില്‍, കെ എം രാമകൃഷ്ണന്‍, ടി കെ ദിപിന, കെ കെ സബിന്‍ രാജ്, എം പി മൊയ്തീന്‍, ഇ ജനാര്‍ദനന്‍ നായര്‍, ചന്ദ്രന്‍ കരിപ്പാലി , മുഹമ്മദലി, അലി, കെ ടി കുഞ്ഞിരാമന്‍, ശ്രീനിവാസന്‍ കൊടക്കാട്, നാരായണന്‍ നാഗത്ത് എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ഡോണ കരുപ്പാളി സ്വാഗതവും കൃഷി അസിസ്റ്റന്റ് ശുഭശ്രീ നന്ദിയും പറഞ്ഞു.