തുറയൂരിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുന്ന പരിപാടി ഉദ്ഘാടനം ചെയ്തു
തുറയൂർ: പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ എഡ്യുക്കേറ്റർമാർ വീടുകളിലെത്തി പഠന പിന്തുണ നൽകുന്ന പരിപാടിയുടെ തുറയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സർവ്വശിക്ഷാ കേരള മേലടി ബി.ആർ.സിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്.
മേലടി ബി.പി.സി അനുരാജ്. വി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ, വിദ്യാഭ്യാസ ചെയർമാൻ സബിൻ രാജ്, മെമ്പർമ്മാരായ സജിത, കുട്ടികൃഷ്ണൻ, റസാഖ്, ബി.ആർ.സി ട്രെയിനർ പി. അനീഷ്, എം.കെ. രാഹുൽ എന്നിവർ സംസാരിച്ചു.
ആഴ്ചയിൽ ഒരു ദിവസമാണ് സ്പെഷ്യൽ എഡ്യുക്കേറ്റർമാർ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുടെ വീടുകളിലെത്തി അധ്യയനം നടത്തുക.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.