തുറയൂരില്‍ സംയുക്ത കാലിത്തീറ്റ സബ്‌സിഡി പ്രോജക്ടിന് തുടക്കമായി


തുറയൂര്‍: തുറയൂരില്‍ സംയുക്ത കാലിത്തീറ്റ സബ്‌സിഡി പ്രോജക്ടിന് തുടക്കമായി. തുറയൂര്‍ പഞ്ചായത്ത് -മേലടി ബ്ലോക്ക് സംയുക്ത സബ്സിഡി കാലിത്തീറ്റ വിതരണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് സി കെ ഗിരീഷ് നിര്‍വ്വഹിച്ചു.

പാലച്ചുവട് ക്ഷീര സംഘത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ സംഘം പ്രസിഡന്റ് എം.ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പയ്യോളി ബ്ലോക്ക് ഡയറിഫാം ഇന്‍സ്ട്രെക്ടര്‍ എന്‍.കെ അമ്പിളി പദ്ധതി വിശദീകരിച്ചു. ക്ഷീര സംഘം സെക്രട്ടറി എം.ദേവദാസന്‍ സ്വാഗതവും ഡയറക്ടര്‍ പ്രേമന്‍നായര്‍ ചെറുമണ്ണില്‍ നന്ദിയും പറഞ്ഞു