തുറയൂരില്‍ പുതിയ രോഗികളില്ല; പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 49 പേര്‍ക്ക്, വിശദമായ കണക്കുകള്‍ നോക്കാം


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ്. ഇന്ന് 49 പുതിയ കേസുകളാണ് മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ എട്ട് പുതിയ രോഗികളാണ് ഇന്നുള്ളത്. 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പേരാമ്പ്രയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല.

ഇന്ന് നൊച്ചാട് പഞ്ചായത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. പതിനൊന്ന് പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. നൊച്ചാട് ഒഴികെയുള്ള മറ്റു പഞ്ചായത്തുകളില്‍ പത്തില്‍ താഴെ കേസുകള്‍ മാത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തുറയൂരില്‍ ഇന്നാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 5
അരിക്കുളം – 6
ചക്കിട്ടപ്പാറ – 4
ചങ്ങരോത്ത് – 5
ചെറുവണ്ണൂര്‍ – 6
കായണ്ണ – 3
കീഴരിയൂര്‍- 5
കൂത്താളി – 2
മേപ്പയ്യൂര്‍ – 2
നൊച്ചാട്- 11
തുറയൂര്‍ – 0