തുടരണം ജാഗ്രത, പേരാമ്പ്ര മേഖലയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; ഇന്ന് 43 പേര്‍ക്ക് രോഗബാധ



പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ്. 43 പേര്‍ക്കാണ് മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രണ്ടിരട്ടിയോളം കേസുകളാണ് ഇന്ന് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് പോസിറ്റീവായ മുഴുവനാളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കായണ്ണ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എട്ട് പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കോവിഡ് പോസിറ്റീവായത്. മൂന്ന് കേസുകളാണ് കഴിഞ്ഞ ദിവസം കായണ്ണയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആറ് വീതം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചക്കിട്ടപാറയും പേരാമ്പ്രയുമാണ് തൊട്ടുപുറകെ.

ഇന്നലെ ഒരാള്‍ക്കും രോഗം സ്ഥിരീകരിക്കാതിരുന്ന ചങ്ങരോത്ത്, കീഴരിയൂര്‍, കൂത്താളി പഞ്ചായത്തുകളിലും ഇന്ന് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേഖലയിലെ എട്ട് പഞ്ചായത്തുകളില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം അഞ്ചില്‍ താഴെയാണ്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍:

പേരാമ്പ്ര – 6

അരിക്കുളം – 3

ചക്കിട്ടപ്പാറ – 6

ചങ്ങരോത്ത് – 4

ചെറുവണ്ണൂര്‍ – 3

കായണ്ണ – 8

കീഴരിയൂര്‍- 1

കൂത്താളി – 3

മേപ്പയ്യൂര്‍ – 3

നൊച്ചാട്- 4

തുറയൂര്‍ – 2