തീരദേശ ഹര്‍ത്താല്‍; കൊയിലാണ്ടി ഹാര്‍ബര്‍ നിശ്ചലമായി


കൊയിലാണ്ടി: ആഴക്കടല്‍ മല്‍സ്യ ബന്ധന ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ രാജീവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മല്‍സ്യമേഖല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കൊയിലാണ്ടി മേഖലയിലും നടന്നു. തീരദേശത്തെ ഫിഷ് ലാന്‍ഡിങ് സെന്ററുകളും ഹാര്‍ബറുകളും അടച്ചിട്ടും ബോട്ടുകള്‍ കടലില്‍ ഇറക്കാതെയുമായിരുന്നു ഹര്‍ത്താല്‍.

യു.ഡി.എഫ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആഴക്കടല്‍ മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തുവിടാത്തതിലും, സ്വകാര്യ കമ്പനിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കൊയിലാണ്ടി മേഖലയില്‍ ബോട്ടുകള്‍ കടലില്‍ പോയില്ല.