തിരുവോണനാളില്‍ ഓണക്കോടികള്‍ വിതരണം ചെയ്ത് മേപ്പയ്യൂര്‍ സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൗത്ത് മേഖല


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൗത്ത് മേഖലക്ക് കീഴിലെ 22 യൂണിറ്റുകളിലെ ഓണക്കോടികള്‍ വിതരണം ചെയ്തു. 145 പേര്‍ക്കാണ് ഓണക്കോടികള്‍ വിതരണം ചെയ്തത്. ഏ.സി അനൂപ് കൊഴക്കല്ലൂര്‍ ഈസ്റ്റ് യൂണിറ്റ് ഭാരവാഹി എം.ടി സുരേഷിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

സുരക്ഷാ ഭാരവാഹികളായ എന്‍.രാമദാസ്, എം.പി കുഞ്ഞമ്മദ്, കെ.സത്യന്‍ മാസ്റ്റര്‍, എം.വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.