സി പി എം നേതാവും, തിരുവള്ളൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ എൻ കെ വൈദ്യർ അന്തരിച്ചു


വടകര: തിരുവള്ളൂരിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവുമായ എന്‍.കെവൈദ്യര്‍ അന്തരിച്ചു. എഴുപത്തി ഒമ്പത് വയസ്സാണ്. തിരുവള്ളൂരിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും, പാര്‍ട്ടി കെട്ടിപടുക്കുന്നതില്‍ മുന്നണി പോരാളിയുമായിരുന്നു അദ്ദേഹം.

കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ വിവിധ ഘടകങ്ങളില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. സിപിഎം അവിഭക്ത തിരുവേളളൂര്‍ ലോക്കല്‍ സെക്രട്ടറിയായും, കര്‍ഷക സംഘം ജില്ലാ കമ്മറ്റി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. തിരുവള്ളൂര്‍ പഞ്ചായത്ത് മെമ്പര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.

ഉത്തരകേരളത്തിലെ പ്രോജ്വലനായ പ്രാസംഗികന്‍ എന്ന നിലയില്‍ ആശയ പ്രചരണ രംഗത്തെ സമാനതകളില്ലാത്ത വ്യക്തി പ്രതിഭയായിരുന്നു വൈദ്യര്‍. പഴയ കാല കമ്യൂണിസ്റ്റ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി ഊഷ്മളമായ വ്യക്തി ബന്ധം സൂക്ഷിച്ച നേതാവാണ് എന്‍ കെ വൈദ്യര്‍. തലമുറകളെ കണ്ണി ചേര്‍ക്കുന്ന സംഘാടന നേതൃത്വ നക്ഷത്രത്തെയാണ് നാടിന് നഷ്ടപ്പെട്ടത്.സംസ്‌കാരം നാളെ വീട്ടുവളപ്പില്‍
നടക്കും.

ഭാര്യ: ലക്ഷ്മി കുട്ടി. മക്കള്‍: നിഷ, നിസി, നിധിന്‍.കെ വൈദ്യര്‍ (കോട്ടക്കല്‍ കൂഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകന്‍)
മരുമക്കള്‍: ഹരീന്ദ്രനാഥ് (മേമുണ്ട), രഞ്ജിത്ത് ബാബു (വെള്ളിയൂര്‍), ലസിത (ഒഞ്ചിയം).