തിരുവനന്തപുരത്ത് രാവിലെ നടക്കാനിറങ്ങിയ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി


തിരുവനന്തപുരം: വട്ടപ്പാറയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ വേറ്റിനാട് സ്വദേശി സജീവിനെയാണ് വീട്ടിനു പുറകിലുള്ള റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹത്തിൻറെ കഴുത്തിൽ ഒരു കേബിൽ കൊണ്ട് ഇറുക്കിയ പാടുണ്ട്. സജീവൻ സാധരണ നടക്കാനിറങ്ങുന്ന വഴിയില്ലല്ല മൃതദേഹം കണ്ടെത്തിയത്. വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രഭാത നടത്തം കഴിഞ്ഞിട്ടും സജീവൻ തിരിച്ചെത്താത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനു പിന്നിൽ മൃതദേഹം കണ്ടെത്തിയത്.