തിരുവനന്തപുരത്ത് ഭര്‍ത്താവ് മരിച്ച് അഞ്ച് ദിവസത്തിനുശേഷം ഭാര്യ പാറക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു


തിരുവനന്തപുരം: പോത്തന്‍കോട് പ്ലാമൂട് ചിറ്റിക്കര പാറ കുളത്തില്‍ ഭാര്യ ആത്മഹത്യ ചെയ്തു. പ്ലാമൂട് സ്വദേശിനി മിഥുന (22) ആണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് സൂരജ് അഞ്ച് ദിവസം മുന്നേ മുട്ടത്തറ വച്ച് വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രഥാമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പാറക്കുളത്തില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത്. സൂരജിന്റെ മരണശേഷം കടുത്ത മനോവിഷമത്തിലായിരുന്നു മിഥുന.

യുവതിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.