തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടും വീട്ടുസാധനങ്ങളും കത്തിനശിച്ചു
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടും സാധനങ്ങളും കത്തിനശിച്ചു. പേരൂര്‍ക്കട ഇന്ദിരാ നഗറിലെ വാമദേവന്റെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്തായതിനാല്‍ അപകടം ഒഴിവായി. പൊട്ടിത്തെറി ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും വീട്ടിലെ മറ്റ് ഉപകരണങ്ങളിലേക്കും തീപടര്‍ന്നിരുന്നു. വാമദേവനും മകന്‍ വിഷ്ണുവും സ്ഥലതെത്തി നാട്ടുകാര്‍ക്കൊപ്പം തീയണച്ചു. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.