തിരുവനന്തപുരത്ത് കോര്‍പറേഷന്‍ ജീവനക്കാരനെ സഹപ്രവര്‍ത്തകന്‍ കുത്തികൊന്നു


തിരുവനന്തപുരം: കോർപ്പറേഷൻ ജീവനക്കാരനെ സഹപ്രവർത്തകന്‍ കുത്തി കൊലപ്പെടുത്തി. കോർപറേഷനിലെ എഞ്ചിനിയറിങ് സെക്ഷൻ ഒ എ ആയ ഷിബു രഞ്ജൻ ആണ് മരിച്ചത്.

സഹപ്രവർത്തകനായ രഞ്ജിത്താണ് കുത്തിയത്. ഇന്നലെ രാത്രി എട്ട്‌ മണിയോടെ രാജാജി നഗറിലായിരുന്നു സംഭവം. മരിച്ച ഷിബുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.