തിരുവനന്തപുരത്ത് കൃഷ്ണകുമാർ; ശോഭാ സുരേന്ദ്രൻ വർക്കലയിൽ; നേമത്ത് കുമ്മനം രാജശേഖരന്‍ ; ബിജെപി സാധ്യതാ പട്ടിക പുറത്ത്
തിരുവന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി ബിജെപി. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രന്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. പാലക്കാട് സീറ്റിലും ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ട്.
കുമ്മനം രാജശേഖരനാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു പ്രമുഖ നേതാവ്. കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമം മണ്ഡലത്തില്‍ ഇക്കുറി കുമ്മനം രാജശേഖരന്‍ മത്സരിക്കും.
വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കഴക്കൂട്ടത്ത് വി മുരളീധരന്‍, കാട്ടാക്കടയില്‍ പികെ കൃഷ്ണദാസ്, ആറ്റിങ്ങലില്‍ സുധീര്‍, പാറശാലയില്‍ കരമന ജയന്‍, കോവളത്ത് എസ് സുരേഷ് എന്നിവര്‍ മത്സരിച്ചേക്കും.
ചാത്തന്നൂരില്‍ ബിബി ഗോപകുമാര്‍, കരുനാഗപ്പള്ളിയില്‍ ഡോ കെ. എസ് രാധാകൃഷ്ണന്‍, ചെങ്ങന്നൂര്‍രില്‍ ആര്‍ ബാലശങ്കര്‍, എംവി ഗോപകുമാര്‍, തൃപ്പൂണിത്തുറയില്‍ പിആര്‍ ശിവശങ്കര്‍, മണലൂരില്‍ എഎന്‍ രാധാകൃഷ്ണന്‍, തൃശൂരില്‍ ബി. ഗോപാലകൃഷ്ണന്‍, പാലക്കാട് മണ്ഡലത്തില്‍ സന്ദീപ് വാര്യര്‍, മലമ്പുഴയില്‍ പി കൃഷ്ണകുമാര്‍, മഞ്ചേശ്വരത്ത് കെ ശ്രീകാന്ത്, സി.സദാനന്ദന്‍ മാസ്റ്റര്‍ (രണ്ട് പേര്‍ പരിഗണനയില്‍) എന്നിവരുടെ പേരുകളാണ് നിലവില്‍ ഉള്ളത്.
പാലക്കാട്, ചെങ്ങന്നൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ തീരുമാനം വൈകാതെ ഉണ്ടാകും. മറ്റ് മണ്ഡലങ്ങളില്‍ ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക ഇറങ്ങുമെന്നാണ് വിവരം.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക