തിരുവനന്തപുരം സ്വദേശി കൊയിലാണ്ടിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍


കൊയിലാണ്ടി: തിരുവനന്തപുരം സ്വദേശിയെ കൊയിലാണ്ടിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പട്ടം കിഴക്കുംപുറം മനുലാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.