തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ സോളാർനിലയം


ചേമഞ്ചേരി: തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിൽ സോളാർ നിലയം സ്ഥാപിച്ചു. ഊർജ കേരള മിഷനും കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡും ചേർന്നുള്ള സൗരപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പുരപ്പുറ സോളാർ പദ്ധതിയുടെ വടകര ഇലക്ട്രിക്കൽ സർക്കിളിന് കീഴിലെ ആദ്യത്തെ സോളാർ നിലയത്തിന്റെ ഉദ്ഘാടനമാണ് തിരുവങ്ങൂർ സ്കൂളിൽ നടന്നത്. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

വടകര ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ മഹിജ അധ്യക്ഷത വഹിച്ചു. സൗര നോർത്ത് സോൺ പ്രോജക്ട് മാനേജർ അയൂബ്.കെ. റിപ്പോർട്ട് അവതരിപ്പിച്ചു. രാജേഷ്‌കുമാർ, നിഖിൽ, ടി.കെ.ജനാർദനൻ, പ്രധാനാധ്യാപിക വിജിത, നിഷാന്ത് എന്നിവർ സംസാരിച്ചു.