തിരുവങ്ങൂരില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം


കൊയിലാണ്ടി: തിരുവങ്ങൂരില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിരുവങ്ങൂര്‍ ബസ് സ്റ്റോപ്പിനടുത്ത് ഇന്ന് രാവിലെ 8:15 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറുകയായിരുന്നു.

കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ മരിച്ച യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.