തിരുവങ്ങൂരിലുണ്ടായ അപകടത്തില്‍ മരിച്ചത് ഒളവണ്ണ സ്വദേശി അജീഷ്; ബസിനടിയിലേക്ക് തെറിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി


 

കൊയിലാണ്ടി: തിരുവങ്ങുരില്‍ രാവിലെ നടന്ന വാഹനാപകടത്തില്‍ മരിച്ചത് കക്കട്ട് വയല്‍ സ്വദേശി അജീഷ്. തിരുവങ്ങൂര്‍ ടൗണിനു സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന യാത്രക്കാരനെ പരിക്കുകളോടെ തിരുവങ്ങൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവങ്ങൂര്‍ ടൗണിനു തെക്ക് ഭാഗത്ത് ഇന്നു രാവിലെ എട്ടേകാലോടെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കെഎല്‍ 58 ആര്‍ 3424 നമ്പര്‍ ബാലമുരുകന്‍ ബസാണ് തൊട്ടുമുന്നില്‍ അതേഭാഗത്ത് നിന്നു വരികയായിരുന്ന കെഎല്‍ 85-2765 ബൈക്കില്‍ ഇടിച്ചത്. ഇടിയില്‍ തെറിച്ചുവീണ യുവാവ് ബസ്സിനടിയില്‍പ്പെടുകയായിരുന്നു. യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ഇദ്ദേഹം തല്‍ക്ഷണം മരണപ്പെട്ടു.

കൊയിലാണ്ടി അഗ്‌നിരക്ഷാസേന സ്ഥാലത്തെത്തി എസ.ആര്‍.എഫ്.ഒ സജി ചാക്കോയുടെ നേതൃത്വത്തില്‍ മൃതദേഹം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. റോഡില്‍ ചിതറി തെറിച്ച രക്തവും മാംസവും അഗ്നി രക്ഷാസേന വെള്ളം ചീറ്റി കഴുകി. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി ട്രാഫിക് പോലീസും സ്ഥലത്തെത്തിയിരുന്നു. കുണ്ടൂപറമ്പ് കക്കാട്ട് വയല്‍ അരവിന്ദന്റെ മകനാണ്.