തിരക്കഥാകൃത്ത് സുനിൽ പരമേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു


ഇടുക്കി: പ്രശസ്ത തിരക്കഥാകൃത്ത് സുനിൽ പരമേശ്വരനെ ചെക്ക് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാന്തല്ലൂരിൽ നിന്നാണ് പൊലീസ് സുനിൽ പരമേശ്വരനെ കസ്റ്റഡിയിലെടുത്തത്. വർക്കല സ്വദേശിയുടെ പരാതിയിലാണ് പൊലീസിൻ്റെ നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനിൽ പരമേശ്വരനെ പൊലീസ് വർക്കല കോടതിയിൽ ഹാജരാകും. അനന്തഭദ്രം, രുദ്രസിംഹാസനം എന്നീ മലയാള സിനിമകളുടെ തിരക്കഥാകൃത്താണ് സുനിൽ പരമേശ്വരൻ. നിരവധി മാന്ത്രിക നോവലുകളും കഥകളും അദ്ദേഹം നേരത്തെ രചിച്ചിട്ടുണ്ട്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക