‘തിമിംഗലം വന്നേ… തിമിംഗലം; കൊയിലാണ്ടിക്കാരെ തേടി അപ്രതീക്ഷിത അതിഥി; കൗതുകമായി തീരത്ത് ഭീമൻ തിമിംഗലം (വീഡിയോ കാണാം)


കൊയിലാണ്ടി: ‘തിമിംഗലം വന്നേ തിമിംഗലം’ കൈകൊട്ടി തിമിംഗലത്തെ കണ്ട കുട്ടികൾ വിളിച്ചു പറഞ്ഞപ്പോഴും പലർക്കും വിശ്വസിക്കാനായില്ല. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് കൊയിലാണ്ടി കടൽ തീരത്ത് തിമിംഗലം എത്തിയത്. ഹാർബറിന് വടക്ക് ഭാഗത്താണ് ഈ ഭീമൻ എത്തിയത്.

ഇത്രയും വലിയ ജീവനുള്ള തിമിംഗലം ആദ്യമായാണ് കരയോടടുക്കുന്നത്. തിമിംഗലമെത്തിയ വാർത്തെയറിഞ്ഞതോടെ കെട്ടും കണ്ടും വടക്ക് ഭാഗം ചെറിയ കത്ത് പള്ളി മുതൽ പാറപ്പള്ളി വരെ നൂറ് കണക്കിനാളുകളാണ് ഇവിടെ എത്തിച്ചേർന്നത്.

മത്സ്യത്തൊഴിലാളികൾ നീന്തിയടുത്തും, ബോട്ടിൽ കയറിയും തിമിംഗലത്തെ ആയകടലിലെക്ക് തന്നെ പറഞ്ഞയച്ചു. എന്നാൽ കൊയിലാണ്ടി വിട്ടു പോകാൻ മൂപ്പർക്കും ഇഷ്ടമായില്ല എന്ന് വേണം കരുതാൻ, പറഞ്ഞു വിട്ടാലും പോകില്ല എന്ന മട്ടിൽ അൽപ്പം കഴിഞ്ഞപ്പോൾ തിമിംഗലം വീണ്ടും തിരിച്ചു വന്നു.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.