തിക്കോടിയിൽ എട്ട് പേർക്കും അരിക്കുളത്ത് ഒമ്പത് പേർക്കും സമ്പർക്കം വഴി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: തിക്കോടിയിൽ എട്ടും അരിക്കുളത്ത് ഒമ്പതും പുതിയ കൊവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. ഇന്നലെ അരിക്കുളത്തും തിക്കോടിയിലും കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. അതിന് മുമ്പിലത്തെ ദിവസം പതിനാല് പേർക്ക് സമ്പർക്കം വഴി തിക്കോടിയിൽ കൊവിഡ് ബാധിച്ചിരുന്നു.

പയ്യോളിയിൽ പതിനഞ്ച് കൊവിഡ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതിൽ പന്ത്രണ്ട് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ബാലുശ്ശേരിയിൽ രോഗ ഉറവിടം വ്യക്തമല്ലാത്ത ഒരു കേസും ഇന്ന് റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടിയിൽ പുതിയ കൊവിഡ് കേസുകളൊന്നും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.

ജില്ലയില്‍ ഇന്ന് 509 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 487 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,270 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 590 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 170
വടകര – 26
താമരശ്ശേരി – 5
അരിക്കുളം – 9
ചാത്തമംഗലം – 7
ചെക്യാട് – 9
ഫറോക്ക് – 8
കടലുണ്ടി – 10
കായക്കൊടി – 11
ഒളവണ്ണ – 12
കുന്ദമംഗലം – 7
കുന്നൂമ്മല്‍ – 7
മണിയൂര്‍ – 8
മേപ്പയ്യൂര്‍ – 7
നന്മണ്ട – 12
നരിപ്പറ്റ – 13
ഒഞ്ചിയം – 5
പയ്യോളി – 12
പെരുമണ്ണ – 12
പുറമേരി – 13
തിക്കോടി – 8
വളയം – 6
വില്യാപ്പളളി – 5