തിക്കോടിയില്‍ കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി


കൊയിലാണ്ടി: തിക്കോടിയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട കൃഷ്ണപ്രിയയുടെ മാതാപിതാക്കളെ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ പി. സതീദേവി സന്ദർശിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സതീദേവി എത്തിയത്.

വനിതാ കമീഷൻ അംഗം ഷിജി ശിവൻ ഒപ്പമുണ്ടായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാക്കളായ ടി. ഷീബ, ഡി. ദീപ എന്നിവരും ഉണ്ടായിരുന്നു.