തിക്കോടിയില്‍ ഇരുപത്തൊന്നുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു


തിക്കോടി: ട്രെയിൻ തട്ടി യുവാവ് മരിച്ചു. പഞ്ചായത്ത് ബസാറിന് സമീപം കുഞ്ഞിരാമന്റെ വളപ്പിൽ അമൽ രാജ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്.
രാജന്റെയും ആശയുടെയും മകനാണ്. സഹോദരൻ: അഖിൽ.