തിക്കോടിയില്‍ നാളെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നു


തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തില്‍ സൗജന്യ കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നു. പെരുമാള്‍പുരം സിഎച്ച്‌സിയുടെ കീഴിലാണ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് നാളെ തിക്കോടി മാപ്പിള എല്‍ പി സ്‌കൂളില്‍ വെച്ചാണ് നടക്കുന്നത്.

45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സില്‍ നല്‍കുന്ന ക്യാമ്പില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്. വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണ്‍ എന്നിവ കയ്യില്‍ കരുതണമെന്ന് തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.