തിക്കോടിയിലെ പെട്രോൾ പമ്പിൽ നിന്ന് അർധരാത്രി 55,000 രൂപ കവർന്നു; ബാഗ് തട്ടിപ്പറിച്ച് കടന്നു കളയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)
പയ്യോളി: പെട്രോൾ പമ്പ് ജീവനക്കാരന്റെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു കടന്ന് കളഞ്ഞ ബൈക്ക് യാത്രികർ. ഇന്നലെ രാത്രി 11:32 ഓടെ തിക്കോടി പെട്രോൾ പമ്പിലാണ് സംഭവം അരങ്ങേറിയത്. 80 രൂപയ്ക്കു ഡീസൽ എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഡീസൽ നിറയ്ക്കാനായി തുടങ്ങുമ്പോഴാണ് പുറകിലിരുന്ന ആൾ ബാഗ് തട്ടിപറിച്ചെടുത്തത്. ബംഗാൾ സ്വദേശി മൻജൂജ് മൊണ്ടൽ എന്ന ജീവനക്കാരനാണ് തട്ടിപ്പിനിരയായത്.
കവർച്ചക്കാർ ബൈക്കിൽ അതിവേഗം പാഞ്ഞു പോയതിനാൽ ജീവനക്കാരൻ പുറകെ ചെന്നെങ്കിയിലും പിടികൂടാനായില്ല. കൊയിലാണ്ടി ഭാഗത്ത് നിന്ന് പമ്പിലെത്തിയ ഇവർ പയ്യോളി ഭാഗത്തേക്കാണ് പോയത്. ഏകദേശം 55000 രൂപയോളം അതിലുണ്ടായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യം പമ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഇന്നലെ രാത്രി നടന്ന ഈ സംഭവത്തിൽ പമ്പിലേയും പരിസര പ്രദേശങ്ങളിലെയും സി സി ടി വി കാമറകൾ പരിശോധിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
വീഡിയോ കാണാം