താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച് 22 ന് തുടങ്ങും


കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം 2021 മാർച്ച് 22, 23, 24 തിയ്യതികളിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടും ആഘോഷ പരിപാടികൾ ഒഴിവാക്കിയും ചടങ്ങുകളോടെയാണ് ഉത്സവം നടത്തുന്നത്.

22 നു വിശേഷാൽ പൂജകൾക്ക് പുറമെ കാലത്ത് മഹാഗണപതി ഹോമം, മഹാ മൃത്യുജ്ഞ ഹോമം, താഴമ്പക. 23 ന് കാലത്ത് ക്ഷേത്ര മേൽശാന്തി ശ്രീ നാരായണൻ മൂസതിന്റെ കാർമികത്തതിൽ കോടിയേറ്റം, തുടർന്ന് ഗുളികനു ഗുരുതി, കുട്ടിച്ചാത്തൻ തിറ, ഗുളികൻ തിറ, ചാമുണ്ഡി തിറ, ഗുരുതി കനലാട്ടം.

24 നു കാലത്ത് ശീവേലി എഴുന്നള്ളത്, ഇളനീർ കുല വരവ്, വൈകുന്നേരം 6 മണിക്ക് ശ്രീ പടിഞ്ഞാറിടത് നാഗകാളി കാവിലേക്കുള്ള എഴുന്നള്ളത്, 6.30 നു താലപ്പൊലിയോട് കൂടിയ മടക്ക എഴുന്നള്ളത്. കരിമരുന്നു പ്രയോഗം.