താഴത്തയിൽ ക്ഷേത്രോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം തുടങ്ങി. ചൊവ്വാഴ്ച രാവിലെ കൊടിയേറ്റം, വൈകുന്നേരം കുട്ടിച്ചാത്തൻ തിറ തുടങ്ങിയവ നടന്നു.

ബുധനാഴ്ച നാലിന് അരിങ്ങോല വരവ്, നാഗകാളികാവിലേക്ക് എഴുന്നള്ളിപ്പ്, ഭദ്രകാളിക്ക് ഗുരുതിയും തിറയും പ്രധാന പരിപാടികളാണ്. ചടങ്ങുകൾക്ക് തന്ത്രി മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി യും മേൽശാന്തി നാരായണൻ മൂസതും നേതൃത്വം നൽകി.