താലൂക്ക് ആശുപത്രിയില്‍ ഇനിയാരും വിശന്നിരിക്കില്ല; ഭക്ഷണവിതരണ പദ്ധതി പുനരാരംഭിച്ചു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേത്യത്തില്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഭക്ഷണ വിതരണ പദ്ധതി പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താല്‍ക്കാലികമായി പദ്ധതി നിര്‍ത്തിവെച്ചിരുന്നു. ഈ പദ്ധതിയാണ് ഇപ്പോൾ പുനരാരംഭിച്ചത്.
രാവിലെ 10 മണിക്ക് കഞ്ഞിയും ഒരു മണിക്ക് ഉച്ചഭക്ഷണവുമാണ് നല്‍കുന്നത്. പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെയും ഉദാരമതികളായ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് ‘ പദ്ധതി നടന്നു വരുന്നത്.
തുടര്‍ന്നും എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഈ പദ്ധതിക്ക് ഉണ്ടാവണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു അഭ്യര്‍ത്ഥിച്ചു.