താലിബാന്‍ ഭീകരവാദികളെ ഒറ്റപ്പെടുത്തുക; പേരാമ്പ്രയില്‍ എ.ഐ.വൈ.എഫിന്റെ പ്രതിഷേധ കൂട്ടായ്മ


 

പേരാമ്പ്ര: താലിബാന്‍ ഭീകരവാദികളെ ഒറ്റപ്പെടുത്തുക അഫ്ഗാനിസ്ഥാനിലെ ജനതയോടൊപ്പം എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പേരാമ്പ്ര ബസ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി
എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു.

വി.എം സമീഷ് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ധനേഷ് കാരയാട് , ജിജോയ് ആവള ,അശ്വിന്‍ ആവള , ശ്യാമില്‍ എം.വി എന്നിവര്‍ പ്രസംഗിച്ചു. അഖില്‍ കേളോത്ത്, രാജു പി.കെ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.