താമരശ്ശേരി ചുരത്തിൽ ഫെബ്രുവരി 15 മുതൽ ഗതാഗത നിയന്ത്രണം
താമരശ്ശേരി: വയനാട് താമരശ്ശേരി ചുരം റോഡ് (എൻ.എച്ച് 766) അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ ചുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അടിവാരം മുതൽ ലക്കിടി വരെയുള്ള റോഡിലാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത്.
വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങൾ കൈനാട്ടിയിൽ നിന്ന് തിരിഞ്ഞ് നാലാംമൈൽ, പാക്രന്തളം ചുരം വഴിയും, മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഗൂഡല്ലൂരിൽ നിന്ന് നാടുകാണി ചുരം വഴിയും പോകണം. രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെ എല്ലാ വിധ ചരക്കു വാഹനങ്ങൾക്കും അടിവാരം മുതൽ ലക്കിടി വരെ പൂർണ്ണമായ നിരോധനമേർപ്പെടുത്തി.
രാവിലെ അഞ്ചു മുതൽ പത്ത് മണി വരെ അടിവാരം മുതൽ ലക്കിടി വരെ റിച്ചിൽ ബസ്സുകൾ പ്രവേശിക്കാൻ പാടില്ല. ഈ കാലയളവിൽ അടിവാരം മുതൽ ലക്കിടി വരെ കെ.എസ്.ആർ.ടി.സി മിനി ബസ്സുകൾ സർവ്വീസ് നടത്തും. സംരക്ഷണഭിത്തിയുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലും ടാറിംഗ് നടക്കുന്ന സമയത്തും ചെറിയ വാഹനങ്ങൾ റൺവേയായി കടത്തിവിടും.