താമരശ്ശേരി അമ്പലമുക്കില്‍ സംസ്‌കരണ പ്ലാന്റ് ഇല്ല,പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു


താമരശ്ശേരി : അമ്പലമുക്കിന് സമീപത്തെ താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് മാലിന്യശേഖരകേന്ദ്രത്തില്‍ സംസ്‌കരണ പ്ലാന്റ് ഇല്ലാത്തതുമൂലം മാലിന്യം കുന്നുകൂടുന്നു.കഴിഞ്ഞ വര്‍ഷം സ്വകാര്യ കമ്പനിയും ഹരിതകര്‍മ സേനയും ചേര്‍ന്ന് മാലിന്യംശേഖരിച്ച് അയല്‍ സംസ്ഥാനത്തേക്ക് സംസ്‌കരണത്തിനായി കയറ്റി അയച്ചിരുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച കരാര്‍ കാലാവധി അവസാനിച്ചതോടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കുന്നുകൂടി.


താമരശ്ശേരി ടൗണില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും
മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ ടൗണും റോഡരികുകളും മാലിന്യതള്ളല്‍കേന്ദ്രങ്ങളായി മാറുകയാണ്.