താമരശ്ശേരിയില്‍ കിണറ്റില്‍ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു


താമരശ്ശേരി: കിണറ്റില്‍ ചാടിയ കാട്ടുപന്നിയെ വെടിവെച്ച്‌ കൊന്നു. താമരശ്ശേരി ചുങ്കം ചെക്പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിന്‍റെ പറമ്പിലെ കിണറ്റിലാണ്​ കാട്ടുപന്നി ചാടിയത്​.

വനം വകുപ്പ് ആര്‍.ആര്‍.ടിയുടെ നേതൃത്വത്തില്‍​ പന്നിയെ കരക്ക് കയറ്റിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു. കാട്ടുപന്നികളെ വെടിവെക്കാന്‍ അനുമതിയുള്ള തങ്കച്ചനാണ് വെടിവെച്ചത്. പന്നിക്ക് ഏകദേശം 85 കിലോഗ്രാം തൂക്കം വരും.

ഇന്നു രാവിലെയായിരുന്നു പന്നിയെ കരക്കു കയറ്റിയത്. ജഡം സംസ്കരിക്കാനായി വനം വകുപ്പ് പുതുപ്പാടി സെക്ഷന് ഓഫിസിലേക്ക് മാറ്റി.