താമരശേരിയിൽ പതിനാറുകാരൻ പുഴയിൽവീണ് മരിച്ചു
താമരശ്ശേരി: അണ്ടോണയിൽ പുഴയിൽ കുളിക്കുന്നതിനിടെ ചുഴിയിൽ അകപ്പെട്ട് പതിനാറുകാരൻ മുങ്ങിമരിച്ചു. അണ്ടോണ അരേറ്റക്കുന്നുമ്മൽ നിസാറിന്റെ മകൻ മുഹമ്മദ് മിൻഹാജ് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെയായിരുന്നു അപകടം.
പുഴയിൽ കുളിക്കുന്നതിനിടെ ചുഴിയിൽ അകപ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. ഉടൻതന്നെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മാതാവ്: അഫ്‌സത്ത് സഹോദരങ്ങൾ: മിൻഹാ മറിയം, മുഹമ്മദ് മിഥ്‌ലാജ്.