തല്‍ക്കാലം നീട്ടില്ല; സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ഒമിക്രോൺ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ, പുതുവത്സര ആഘോഷങ്ങളിലെ തിരക്കു കുറയ്ക്കുന്നതിനായി കേരളത്തിൽ ഏർപ്പെടുത്തിയ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഇന്ന് (ജനുവരി 2 ഞായർ) അവസാനിക്കും. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുണ്ടായിരുന്നത്. നിയന്ത്രണങ്ങൾ തൽക്കാലം തുരേണ്ടതില്ലെന്നാണ് തീരുമാനം. ഒമിക്രോൺ സാഹചര്യം ഈ ആഴ്ച ചേരുന്ന കോവിഡ് അവലോകന യോഗം വിലയിരുത്തും.
കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കും. 107 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. പുതുവത്സര അവധിയോട് അനുബന്ധിച്ച് ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയുകയായിരുന്നു രാത്രികാല നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിട്ടത്.