കാറ്റും മഴയും കവര്‍ന്നെടുത്തത് മനുഷ്യജീവന്‍ മാത്രമല്ല: തരിപ്പമലയുടെ താഴ്വാരങ്ങളില്‍ വൈദ്യുതി ഷോക്കേറ്റ് കുറുക്കന്മാര്‍ക്ക് ദാരുണാന്ത്യം; കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാം


പേരാമ്പ്ര: തരിപ്പ മലയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഷോക്കേറ്റ് കുറുക്കന്‍മാര്‍ കൂട്ടത്തോടെ ചത്തു. ആറു കുറുക്കൻമ്മാരാണ് വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ചത്ത് വീണ്ടത്. പേരാമ്പ്ര പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ തരിപ്പ മലയിലായിരുന്നു ദാരുണ സംഭവം.

തരിപ്പ മലയുടെ മുകളില്‍ ഇന്നലെ രാത്രിയാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത്. കുറുക്കന്‍മാര്‍ ചത്തു കിടക്കുന്ന ദയനീയ കാഴ്ച്ച നേരം വെളുത്താണ് നാട്ടുകാർ കാണുന്നത്. രാവിലെ സംഭവം കണ്ട ഉടനെ നാട്ടുകാര്‍ കെ.എസ്.ഇ.ബി യെയും, വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു.

ഈ സമയത്ത് അതുവഴി ആരും കടന്നു പോകാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവാവുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ഇവയെ കുഴിച്ചിട്ടു.