തയ്യല്‍ തൊഴിലാളി യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പേരാമ്പ്രയില്‍ തുടക്കമായി


പേരാമ്പ്ര: കേരളസം സ്ഥാനസ്വതന്ത്ര തയ്യല്‍ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു )മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പേരാമ്പ്രയില്‍ തുടക്കമായി. പേരാമ്പ്ര നിയോജക മണ്ഡലംതല ഉദ്ഘാടനം പ്രസിഡന്റ്് എ.വിസക്കീനക്ക് നല്‍കി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് നിര്‍വഹിച്ചു.

എസ്. ടി.യു നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ റഹീം അധ്യക്ഷത വഹിച്ചു. ടി കെ.എ ലത്തീഫ്, സൗഫി താഴെക്കണ്ടി, ഷര്‍മിന കോമത്ത്, ബുഷ്റ.എം, നസീമ പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.