തമിഴ് സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



ചെന്നൈ: തമിഴിലെ സൂപ്പര്‍ താരമായ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ന്യൂഡല്‍ഹിയില്‍ നിന്ന് തിരികെയെത്തി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പച്ചത് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

അതേസമയം അത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് രജനീകാന്തിന്റെ വക്താവ് അറിയിച്ചു. സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് രജനീകാന്ത് ആശുപത്രിയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

രജനീകാന്ത് സുഖമായിരിക്കുന്നുവെന്ന് ഭാര്യ ലത രജനീകാന്ത് പറഞ്ഞു. പൂര്‍ണ്ണമായ ദേഹപരിശോധനയ്ക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ഒരു ദിവസം ആശുപത്രിയില്‍ തുടരുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. വലിയ സ്വീകരണമാണ് ട്രെയിലറിന് ആരാധകരില്‍ നിന്ന് ലഭിച്ചത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.