ഡ്രൈവിങ്ങിനിടെ ഇനി ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണ്‍ ചെയ്താലും ലൈസന്‍സ് തെറിക്കും


കോഴിക്കോട്​: ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ഫോണ്‍ ചെയ്​താല്‍ ലൈസന്‍സ്​ പോകുമെന്ന്​ മോ​ട്ടോര്‍ വാഹനവകുപ്പ്​. ബ്ലൂടൂത്തിന്‍റെ സഹായത്തോടെയുള്ള ഫോണ്‍ സംസാരവും കുറ്റകരമാണെന്ന്​ വകുപ്പ്​ വ്യക്​തമാക്കി. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ക്കാണ്​ മോ​ട്ടോര്‍ വാഹന വകുപ്പ്​ ഒരുങ്ങുന്നത്​.

നേരത്തെ ഫോണ്‍ ചെവിയോട്​ ചേര്‍ത്ത്​ സംസാരിച്ചാല്‍ മാത്രമേ ഇതുവ​െര കേസെടുത്തിരുന്നു​ള്ളു. എന്നാല്‍ ഇനി ബ്ലൂടൂത്ത്​ സംസാരവും പിടികൂടും. വാഹനത്തിലെ സ്​പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച്‌​ സംസാരിക്കുന്നത്​ അപകടങ്ങള്‍ക്ക്​ കാരണമാവുന്നുവെന്നത്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. ഇതിനെതിരെ മോ​ട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വകുപ്പ്​ ഇത്​ നടപ്പാക്കിയിരുന്നില്ല.

വാഹനങ്ങളിലെ മ്യൂസിക്​ സിസ്റ്റത്തിലേക്ക്​ ഫോണ്‍ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ബന്ധിപ്പിക്കാനാവും. ഇതുവഴി സംസാരിക്കാനും പ്ര​യാസമില്ല. എന്നാല്‍, വാഹനം വാഹനം ഓടിക്കു​േമ്ബാള്‍ ഡ്രൈവറുടെ ശ്രദ്ധ മാറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ബ്ലൂടൂത്ത്​ ഉപയോഗിച്ചുള്ള സംസാരം പരമാവധി ഒഴിവാക്കണമെന്നുമാണ്​ മോ​ട്ടോര്‍ വാഹന വകുപ്പ്​ ഉദ്യോഗസ്ഥരുടെ നിര്‍ദേശം.