ഡോ. കെ.ജി അടിയോടി മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവെന്ന് കെ. മുരളീധരന്‍ എം.പി; കൂത്താളിയിൽ അനുസ്മരണ സമ്മേളനം നടത്തി



പേരാമ്പ്ര: സത്യസന്ധതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ഡോ. കെ.ജി അടിയോടിയെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞു. ഡോ. കെ.ജം അടിയോടിയുടെ 34-ാം ചരമദിനത്തില്‍ കൂത്താളിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.എസ്.സിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ചെയര്‍മാനായിരുന്നു അടിയോടി. രാഷ്ട്രീയത്തിലേക്ക് വൈകിയാണ് എത്തിയതെങ്കിലും ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും അടിയോടി നല്ല നിലയില്‍ കൈകാര്യം ചെയ്തു. ഗ്രൂപ്പുകള്‍ ശക്തമായിരുന്നെങ്കിലും പാര്‍ട്ടി ജയിക്കണമെന്ന കാര്യത്തില്‍ അവരെല്ലാം അക്കാലത്ത് ഒറ്റക്കെട്ടായിരുന്നു. രാഷ്ട്രീയ രംഗത്ത് മൂല്യച്യുതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ അടിയോടിയുടെ ഓര്‍മകള്‍ സംഘടനയ്ക്ക് കരുത്താകണമെന്നും മുരളീധരന്‍ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മോഹന്‍ദാസ് ഓണിയില്‍ അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ്, സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ രാജന്‍ മരുതേരി, കെ.കെ വിനോദന്‍, രാജേഷ് കീഴരിയൂര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ രാഗേഷ്, മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി വേണുഗോപാല്‍, കാവില്‍ പി. മാധവന്‍, ഷിജു പുല്യോട്ട് സംസാരിച്ചു. ശവകുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് കെ. ബാലനാരായണന്‍, കെ. മധുകൃഷ്ണന്‍, പി.ജെ തോമസ്, കെ.വി രാഘവന്‍, ഉമ്മര്‍ തണ്ടോറ, ഇ.ടി സത്യന്‍, സി. പ്രേമന്‍, എസ്. സുനന്ദ്, കെ.സി രവീന്ദ്രന്‍, പി.എം പ്രകാശന്‍, പി.എസ് സുനില്‍കുമാര്‍, പ്രകാശന്‍ കന്നാട്ടി, പി.സി രാധാകൃഷ്ണന്‍, പി.സി സജീവന്‍, വി.ടി സൂരജ് നേതൃത്വം നല്‍കി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.