ഡി.കെ ശിവകുമാര്‍ ഇന്ന് കൊയിലാണ്ടിയില്‍


കൊയിലാണ്ടി: കോണ്‍ഗ്രസ് ദേശീയ നേതാവും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമായ ഡി.കെ ശിവകുമാര്‍ ഇന്ന് കൊയിലാണ്ടിയില്‍ സംസാരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ കൊയിലാണ്ടിയിലെ സ്വീകരണ പരിപാടിയുടെ ഉദ്ഘാടകനായാണ് ഡികെ എത്തുന്നത്.

ഇന്ന് വൈകീട്ട് 4 മണിക്കാണ് ഐശ്വര്യ കേരള യാത്രയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കുന്നത്. ജാഥ ലീഡര്‍ രമേശ് ചെന്നിത്തലക്ക് പുറമെ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് പുറമെ കെ.സുധാകരന്‍, എം.കെ.മുനീര്‍ എന്നിവരും കൊയിലാണ്ടിയില്‍ സംസാരിക്കും.

വ്യാഴാഴ്ച രാവിലെ 10-ന് പേരാമ്പ്രയിലാണ് ആദ്യസ്വീകരണം. തുടര്‍ന്ന് നാദാപുരം മണ്ഡലത്തിലെ സ്വീകരണം 11-ന് തൊട്ടില്‍പ്പാലത്ത് നടക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവള്ളൂര്‍, മൂന്നിന് വടകര എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം വൈകീട്ട് നാലുമണിക്ക് കൊയിലാണ്ടിയില്‍ എത്തും.

കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ 170 ബൂത്തുകളില്‍ നിന്നായി എത്തുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തെ സ്വീകരണയോഗത്തില്‍ സംബന്ധിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യോഗം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക