ഡിവൈസ് ചലഞ്ചിലൂടെ തുറയൂര്‍ ഗവ. യുപി സ്‌കൂള്‍ സമാഹരിച്ചത് 2.35 ലക്ഷം രൂപ


തുറയൂർ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഡിജിറ്റൽ ഡിവൈസ് ഒരുക്കാനായി തുറയൂർ ഗവ. യുപി സ്കൂൾ പിടിഎയും പൂർവവിദ്യാർഥികളും നാട്ടുകാരും ചേർന്ന് 2,35,000 രൂപ സമാഹരിച്ചു. ആദ്യഘട്ടം വിദ്യാലയ വികസന സമിതി വാങ്ങിയ 25 സ്മാർട്ട് ഫോണുകൾ ഡിവൈസ് ലൈബ്രറിക്കു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഗിരീഷ് ഏറ്റുവാങ്ങി.

വാർഡ് മെമ്പർ നജ്‌ല അഷ്റഫ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻ കെ എം രാമകൃഷ്ണൻ, ബിആർസി കോ–-ഓർഡിനേറ്റർ എം കെ രാഹുൽ, ഐ കെ സുരേഷ്, സുജയ, നോഡൽ ഓഫീസർ സി കെ ശശി, ശ്രീജ, ടി കെ അശോകൻ എന്നിവർ സംസാരിച്ചു.