ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ഇന്നലെ മാത്രം മരിച്ചത് ഇരുപത് പേര്‍


ഡല്‍ഹി: ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ വീണ്ടും പ്രാണവായു കിട്ടാതെ ദുരന്തം. ഇന്നലെ രാത്രി ഓക്സിജന്റെ കുറവു മൂലം ഇരുപതു രോഗികള്‍ മരിച്ചെന്ന് ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍. ഇരുന്നൂറു പേരുടെ ജീവന്‍ അപകടത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അരമണിക്കൂര്‍ നേരത്തേക്കു മാത്രമാണ് ഓക്സിജന്‍ ശേഷിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഇരുപത്തിയഞ്ചു പേരാണ് ഓക്സിജന്‍ കിട്ടാതെ മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഹോസ്പിറ്റല്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഓക്‌സിജന്‍ കുറവുമൂലം വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നത്.