ഡല്‍ഹി കര്‍ഷക സമരം; സമരഭടന്മാർക്ക് കട്ടിപ്പാറയിലെ കർഷക കൂട്ടായ്മ യാത്രയപ്പ് നൽകി
കട്ടിപ്പാറ: ഡൽഹി കർഷക മാർച്ചിൽ പങ്കെടുക്കുന്ന സമര ഭടൻന്മാർക്ക് കട്ടിപ്പാറ ടൗണിൽ വെച്ച് കർഷക കൂട്ടായ്മയാത്രയപ്പ് നൽകി. രാജ്യത്തെ കാർഷിക മേഖല ബഹുരാഷ്ട്ര കുത്തകൾക് അടിയറ വെച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ നിക്കം അവസാനിപ്പിക്കണമെന്നും കർഷകർക്ക് ദോക്ഷകരമായി ബാധിക്കുന്ന നിയമങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 22 ന് പാർലമെൻററി ലേക്ക് നടക്കുന്ന കർഷക മാർച്ചിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോകുന്നത്.
കർഷക നേതാക്കളായ ജോയി കണ്ണൻഞ്ചിയ്ക്കും അഡ്വ.സുമിൻ നെടുങ്ങാടനും കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ കട്ടിപ്പാറ ടൗണിൽ വെച്ച് യാത്രയപ്പ് നൽകി. കർഷക കൂട്ടായ്മ കൺവീനർ രാജു ജോൺ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധിഷ്കല്ലുള്ള തോട് ‘കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സ്റ്റാൻറ്റിങ്ങ് കമ്മറ്റി ചെയർമാൻ മുഹമ്മത് ഷാഹിം ഹാജി എന്നിവർ കർഷക നേതാക്കളെ പൊന്നാട അണിയിച്ച് സംസാരിച്ചു. കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റ്യൻ ‘ സലിം പുല്ല ടി.’ സെമിലി സുനിൽ എന്നിവർ സമര ഭടന്മാർക്ക് അഭിവാദ്യം അർപ്പിച്ചു.