ഡബ്ല്യു.ഐ.പി.ആര്‍ മാനദണ്ഡങ്ങളില്‍ മാറ്റം; കൂടുതല്‍ വാര്‍ഡുകള്‍ തുറക്കും; തിയേറ്ററുകള്‍ തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിശ്ചയിക്കുന്ന WIPR മാനദണ്ഡങ്ങളില്‍ മാറ്റം. ഇനി മുതല്‍ ഡബ്ല്യു.ഐ.പി.ആര്‍ പത്ത് ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളാണ് അടച്ചിടുക.
നിലവില്‍ ഡബ്ല്യു.ഐ.പി.ആര്‍ എട്ടുശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളാണ് അടച്ചിട്ടിരുന്നത്. സംസ്ഥാനത്ത് കൂടുതല്‍ വാര്‍ഡുകള്‍ തുറക്കാന്‍ ഇത് സഹായകരമാകും. കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
അതേസമയം സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. പാര്‍സല്‍ സര്‍വ്വീസ് തന്നെ തുടരാനാണ് നിര്‍ദേശം. തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടില്ല.