ഡബ്ല്യു.ഐ.പി.ആര്‍ എട്ട് ശതമാനത്തിന് മുകളില്‍; കൂരാച്ചുണ്ട് പഞ്ചായത്ത് മുഴുവനായി ഒരാഴ്ച ലോക്ഡൗണ്‍, വിശദമായി നോക്കാം പ്രദേശത്തെ നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്ന്


കൂരാച്ചുണ്ട്: വീക്ലി ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോയുടെ (ഡബ്ല്യുഐപിആര്‍) അടിസ്ഥാനത്തില്‍ കൂരാച്ചുണ്ട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും അടുത്ത ബുധനാഴ്ച വരെ കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ രോഗികളുടെ എണ്ണം പരിഗണിച്ചു കണക്കാക്കിയ ഡബ്ല്യുഐപിആര്‍ 8നു മുകളിലായതിനാലാണ് നടപടി. കൂരാച്ചുണ്ടിലെ കഴിഞ്ഞ ആഴ്ചയിലെ ഡബ്ല്യുഐപിആര്‍ 8.77 ശതമനമാണ്.

നിയന്ത്രണങ്ങൾ:

  • കര്‍ശനമായ ബാരിക്കേഡുകള്‍ നിര്‍മിക്കണം
  • കോവിഡ് പോസിറ്റീവ് ആയവരും, ലക്ഷണങ്ങള്‍ ഉള്ളവരും, ഇവരുമായി സമ്പര്‍ക്കം ഉള്ളവരും നിര്‍ബന്ധമായും ക്വറാന്റീനില്‍ തുടരണം.
  • ഈ വാര്‍ഡുകളിലെ പഞ്ചായത്തുകളുടെ ചുറ്റളവില്‍ നിന്നും ആരും പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാന്‍ പാടില്ല
  • മേല്‍പ്പറഞ്ഞ വാര്‍ഡുകളില്‍ ഉള്ളവരെ എല്ലാവരെയും ഒരാഴ്ചയ്ക്കകം കോവിഡ പരിശോധനയ്ക്ക് വിധേയമാക്കുക
  • ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ അനുവദിക്കൂ
  • ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രമാണ് അനുവദനീയം
  • അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും രാവിലെ 7 മണി മുതല്‍ 2 മണി വരെ അനുവദിക്കും
  • മേല്‍ പറഞ്ഞിരിക്കുന്ന തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്തുനിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം വാര്‍ഡ് ആര്‍ ആര്‍ ടി കളുടെ സഹായം തേടാം
  • പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്.
  • നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ, വഴി യാത്ര ചെയ്യുന്നവര്‍ ഈ വാര്‍ഡുകളില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല
  • രാത്രി 7 മണിമുതല്‍ രാവിലെ 5 മണി വരെ ഉള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചു