ട്രോമാ കെയറില്‍ വളണ്ടിയര്‍ പരിശീലനം; വിശദാംശങ്ങള്‍ ചുവടെ


പേരാമ്പ്ര: ജാഗ്രത് ട്രോമാ കെയര്‍ ട്രസ്റ്റ് വളണ്ടിയര്‍ പരിശീലനം നടത്തുന്നു. ഓണ്‍ലൈനായി നടത്തുന്ന ക്ലാസ് ഇന്ന് (27.9.21 തിങ്കളാഴ്ച ) വൈകുന്നേരം 7.30 ന് ആരംഭിക്കും. റോഡപകടങ്ങള്‍ -ഡ്രൈവിങ്ങ് മികവ് -റോഡ് നിയമങ്ങള്‍ എന്നീ വിഷയത്തില്‍ അജില്‍ കുമാര്‍ ക്ലാസ്സ് നയിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അത്യാഹിതങ്ങള്‍, അപകടങ്ങള്‍, സുരക്ഷാ മാര്‍ഗങ്ങള്‍, മുന്‍കരുതലുകള്‍ എന്നീ വിഷയത്തിലും ക്ലാസുകള്‍ നല്‍കും.

പരിശീലനം നേടാനാഗ്രഹിക്കുന്നവര്‍ 27 ന് ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പ് പേര്, വയസ്സ്, രക്ത ഗ്രൂപ്പ്, അഡ്രസ്സ്, വാട്ട്സ് ആപ്പ് നമ്പര്‍ എന്നിവ 9446254765 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ് ആയി അയക്കേണ്ടതാണെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

ട്രോമാ പരിചരണം, പ്രഥമ ശുശ്രൂഷ, ഇന്‍ഷുറന്‍സ് പരിരക്ഷയും നിയമങ്ങളും എന്നിങ്ങനെയുള്ള വിഷയത്തില്‍ ഗൂഗിള്‍ മീറ്റില്‍ വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കും. എല്ലാ ക്ലാസ്സുകളിലും ഹാജരാവുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.